Sunday, December 11, 2022

210530 - വേള്‍ഡ് മലയാളി കൗണ്‍സില്‍ മീഡില്‍ ഈസ്റ്റ് റീജിയന്‍റെ യോഗാസന പരിശീലന ക്ലാസ് തുടങ്ങി

 

വേള്‍ഡ് മലയാളി കൗണ്‍സില്‍ മീഡില്‍ ഈസ്റ്റ് റീജിയന്‍റെ യോഗാസന പരിശീലന ക്ലാസ് തുടങ്ങി





ദുബായ് : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വുമൺസ് ഫോറം നയിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന യോഗാസന പരിശീലന ക്ലാസ് തുടങ്ങി. മെയ് 28ന് ഓൺലൈൻ ആയി നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള യോഗ ക്ലാസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മിഡിൽ ഈസ്റ്റ് റീജിയൻ വുമൺസ് ഫോറം അധ്യക്ഷ എസ്തർ ഐസക്ക് അധ്യക്ഷയായ യോഗത്തിൽ റീജിയൻ വുമൺസ് ഫോറം സെക്രട്ടറി റാണി ലിജേഷ് എല്ലാവരെയും സ്വാഗതം ചെയ്തു. മെഡിറ്റേഷൻ മാസ്റ്ററും, മോട്ടിവേഷണൽ സ്പീക്കറും ശാസ്തജ്ഞനും എഴുത്തുകാരനും ആയ ഡോ ടി.പി. ശശികുമാർ യോഗാസനത്തെ കുറിച്ചുള്ള പ്രഭാഷണം നടത്തി. യോഗ ആർക്കും ആരെയും പഠിപ്പിക്കാൻ പറ്റില്ല യോഗാസനമേ പഠിപ്പിക്കാൻ സാധിക്കു എന്നും യോഗ എന്നാൽ നാം നമ്മുടെ സ്വത്വത്തോടുളള കൂടിച്ചേരലാണ് എന്നും അദ്ദേഹം പ്രഭാഷണത്തിൽ വ്യക്തമാക്കി

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് മിഡിൽ ഈസ്റ്റ് റീജിയൻ ചാൾസ് പോൾ, മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡണ്ട് ഷാഹുൽ ഹമീദ്, ചെയർമാൻ ടി.കെ. വിജയൻ, ജനറൽ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറർ രാജീവ് കുമാർ എന്നിവർ ആശംസ സന്ദേശം അറിയിച്ചു.
ജൂൺ 12ന് നടക്കുന്ന “ഹെൽത്തി ലൈഫ് സ്റ്റൈൽ” എന്ന ആയുർവേദ ക്ലാസ്സിന്‍റെ ഫ്ലയർ ഗ്ലോബൽ വുമൺസ് ഫോറം പ്രസിഡന്‍റ് ജാനറ്റ് വർഗീസ് പ്രകാശനം ചെയ്തു. അജ്മാൻ പ്രൊവിൻസ് വുമൺസ് ഫോറം ട്രഷറർ ബിന്ദു ബാബുവിന്‍റെ പ്രാർത്ഥനാ ഗാനത്തോടെ തുടങ്ങിയ പരിപാടിക്ക് ദുബായ് പ്രൊവിൻസ് വുമൻസ് ഫോറം സെക്രട്ടറി ജോഷില ഷാബു അവതാരികയായി. മിഡിൽ ഈസ്റ്റ് റീജിയൻ വുമൺസ് ഫോറം ട്രഷറർ സ്മിത ജയൻ നന്ദി പ്രകാശിപ്പിച്ചു. ഖത്തർ പ്രൊവിൻസ് വുമൺസ് ഫോറം പ്രസിഡണ്ട് കാജൽ മൂസ, കരിസ്മ, മീഡിയ ഫോറം ചെയർമാൻ അസീസ് എന്നിവരും സംബന്ധിച്ചു.

World Malayalee Council 
GULF

Alain
http://darshanaonline.com/2021/05/30/world-malayalee-council/

No comments:

Post a Comment