https://www.facebook.com/groups/379178350447474/permalink/472828047749170/
2022 January 16
മറ്റൊരു വിശിഷ്ട അലുമ്നി
ഡോ. ടി.പി.ശശികുമാർ
അദ്ധ്യാപകർ ഏറെയുണ്ട്. എന്നാൽ പഠിപ്പിക്കുന്നവരേക്കാൾ എങ്ങിനെ പഠിക്കണമെന്ന് പഠിപ്പിക്കുന്നവ രാണ് ശിഷ്യരുടെ മനസ്സിൽ ചിര പ്രതിഷ്ട നേടുന്നത്. അവരെയാണ് ജീവിതകാലം മുഴുവൻ ആചാര്യനായി പരിഗണിക്കപ്പെടു ന്നത്. അത്തരം ഒരദ്ധ്യാപകനെ യാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
"Education is not Learning of facts but training of the mind to think " ആൽബർട്ട് ഐൻസ്റ്റീൻ്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന ഒരദ്ധ്യാപകൻ - വിദേശത്തുമായി ആയിരക്കണക്കിന് വിദ്യാർത്ഥി കൾ നേരിട്ടും ഓൺലൈനായും അവരുടെ സംശയങ്ങളുടെയും ആശങ്കകളുടെയും ആവലാതിക ളുടെയും കെട്ടഴിക്കുന്നതിനും പരിഹാരം തേടുന്നതിനും ബന്ധപ്പെടുന്ന ഒരു ലൈഫ് മെൻറർ ആണ് ഡോ: ടി പി ശശികുമാർ. ആവശ്യമുള്ളവർക്ക് കൗൺസിലിം ഗും പ്രശ്ന പരിഹാരങ്ങളും ഉപദേശങ്ങളും പ്രചോദനവും നൽകാൻ സദാ സന്നദ്ധനാണ് സൈക്കോതെറാപ്പി MS കരസ്ഥമാക്കിയ അദ്ദേഹം.
ജനിച്ചത് തളിപ്പറമ്പിനടുത്തുള്ള നടുവിൽ എന്ന ഗ്രാമത്തിൽ - അച്ഛൻ മഞ്ഞേരി മാണിക്കോത്ത് നാരായണൻ നമ്പ്യാർ, അമ്മ - തവറുൽ പുതിയിടത്ത് ജാനകി. നടുവിൽ ഗ്രാമത്തിന് സരസ്വതീ പ്രഭ ചൊരിയുന്ന പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകരുന്ന നടുവിൽ ഹയർ സെക്കന്ററി സ്കൂൾ DrTPS-ന്റെ കുടുംബ മാനേജ്മെന്റിന്റേതാണ്.
പഠിച്ചത് സ്വന്തം സ്കൂളിലും അദ്ധ്യാപകർ ബന്ധുക്കളും നാട്ടുകാരും ഒക്കെ ആണെങ്കിലും അതൊന്നും ശശികുമാറിന്റെ വിദ്യാഭ്യാസത്തെ സ്വാധീനിച്ചില്ല. ശരാശരി വിദ്യാർത്ഥി ആയി SSLC പൂർത്തിയാക്കി പ്രീ ഡിഗ്രിക്ക് പയ്യന്നൂർ കോളേജിലെത്തി. മൂത്ത ജ്യേഷ്ടൻ സുവോളജി അദ്ധ്യാപകൻ കൂടിയായ പ്രൊഫ ടി - പി .ശ്രീധരൻ മാസ്റ്ററോടൊപ്പം പയ്യന്നൂരായി പിന്നെ തട്ടകം. പരന്ന വായനയും ഉയർന്ന ചിന്തയുമായി ഒതുങ്ങിയ ശശികുമാർ ബിരുദത്തിനും ഗണിത ശാസ്ത്രം ഐഛീകമായെടുത്തു പയ്യന്നൂർ കോളേജിൽ തുടർന്നു. ബിരുദ ത്തിന് വിദ്യാർത്ഥി നേതാവും പിന്നീട് പാർലമെന്റ് അംഗവും മന്ത്രിയുമൊക്കെയായ രാജ്യസഭാംഗം കെ.സി.വേണുഗോ പാലനും അടുത്ത സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. തുടർന്ന് MSc Mathematics കൊച്ചി സർവ്വകലാശാലയിൽ നിന്നും MPhil, PhD ബാംഗ്ളൂർ സർവ്വ കലാശാല യിൽ നിന്നും നേടി. പ0ന കാലത്തെല്ലാം അദ്ധ്യാപക ജോലിയോടായിരുന്നു താൽപ്പര്യം എങ്കിലും ബഹിരാകാശ ശാസ്ത്ര ശാഖയിൽ ഭാരതത്തിന്റെ അഭിമാന സ്തംഭമായ ISRO വിൽ ജോലി ലഭിച്ചപ്പോൾ ഉളളിലെ മോഹമടക്കി അഹമ്മദാബാദിലെ സാറ്റലൈറ്റ് അപ്ലിക്കേഷൻ സെന്ററിൽ 1989 ൽ എത്തിപ്പെട്ടു.
സർവീസിൽ പതിനാറു വർഷക്കാലം ഹൈദരാബാദിൽ അഡ്വാൻസ്‌ഡ് ഡാറ്റ പ്രോസസ്സിംഗ് റിസെർച് ഇൻസ്റ്റിട്യൂട്ടിൽ വ്യത്യസ്ഥ പദവികളിലായി നൂതനമായ വിഷയങ്ങളും ഗവേഷണവും രാജ്യ സുരക്ഷാ നിലകളിൽ പ്രാധാന്യമുള്ള - കാർഗിൽ വാർ, വീരപ്പൻ കേസ്, ശ്രീലങ്ക ഓപ്പറേഷൻ, തുടങ്ങി അനവധി സാറ്റലൈറ്റ് മാപ്പിംഗ് പ്രൊജെക്ടുകളും ആയിരുന്നു.
ജോലിയോടൊപ്പം LLB യും, Knowledge Management ൽ MBA യും കരസ്ഥമാക്കി. തുടർന്ന് ബാംഗ്ലൂരിൽ Programme Planning and Project Management ലേക്ക് മാറി. അന്ന് ടി ൻ ശേഷന്റെ അനുയായിരുന്ന എം പി ആർ പണിക്കറിനെ കൂടെ ISRO ജീവനക്കാർക്കായ് രൂപം കൊടുത്ത കേന്ദ്രമാണ് പിന്നീട് IIST ആയി രൂപാന്തരം പ്രാപിച്ചത്. ജി.മാധവൻ നായർ, കസ്തുരി രംഗൻ, യു ആർ റാവു, എം.ജി.കെ മേനോൻ, തുടങ്ങിയ പ്രഗത്ഭരുടെ കൂടെ ISRO വിൽ.
യൂണിവേർസിറ്റി, കോളേജ് അദ്ധ്യാപകർക്ക് തുടർ പരിശീലനം നൽകാനായി UGC ആവിഷ്കരിച്ച അക്കാദമി സ്റ്റാഫ് കോളേജ് തലവനായി ഡപ്യൂട്ടേഷനിൽ കാലിക്കറ്റ് സർവകലാശാലയിൽ നിയമിതനായി. വിവിധ സർവ്വകലാശാലകളിലെയും കോളേജിലെയും അദ്ധ്യാപകർക്കും പരിശീലനം നൽകി. തുടർ വിദ്യാഭാസ പദ്ധതികളിലും, എംപ്ലോയ്‌മെന്റ് ബ്യൂറോ, ഹ്യൂമൻ റൈറ്സ്, ടെക്നോളജി - ലൈഫ് - സോഫ്റ്റ് സ്കിൽ ഡെവലപ്മെന്റ്, യുജിസി-NET കോച്ചിങ് തുടങ്ങി ആ കാലത്തു കേരളത്തിലങ്ങോള മിങ്ങോളം ഒട്ടുമിക്ക വിദ്യാഭ്യാസ - സാമൂഹിക മേഖലകളിലും ഇടപെട്ടിരുന്നു. അതിനിടെ അഡാപ്റ്റീവ് ലീർണിങ് എന്ന ഓൺലൈൻ ക്ലാസ്സുകളുടെ സാധ്യതകളിൽ ഡൽഹിയിൽ UGC-CEC നടത്തിയ ഉന്നത പഠനത്തിന് ശേഷം ആ വിഷയത്തിൽ ഒരു പുസ്‌തകവും എഴുതി.
ISRO യിൽ സാറ്റലൈറ്റ് ഇമേജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ കാര്യങ്ങളിലും പ്രതിരോധ ത്തിലും ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സ്ട്രാറ്റജിക് ഇൻറലിജ ൻസ് വിദഗ്ദനായ ശശികുമാറിനെ പ്രധാനമന്ത്രിയുടെ സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്ന ഡയരക്ടർ ജനറൽ ഓഫ് സെക്യൂരിറ്റി ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി നിയമിതനായി. പ്രസ്തുത പദവി വഹിക്കുന്ന ആദ്യ ഐ.പി.എസ് / ഡിഫെൻസ് അല്ലാത്ത മേധാവിയായി അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന ശ്രീ മൻമോഹൻ സിംഗിന്റെ കാലത്ത് രണ്ടു വർഷം ജോലി ചെയ്തു. പോലീസ്, മിലിറ്ററി കംബൈൻഡ് സർവീസ്, ഇന്റലിജിൻസ് ഡിപ്പാർട്മെന്റ്സ് കോഓർഡി നേഷൻ ഇതിലൊക്കെ കൂടാതെ രഹസ്യമായ അനവധി പ്രൊജെക്ടുകളിലും ആ കാലത്ത് ഇടപെടാൻ സാധിച്ചു - എം കെ നാരായണൻ, ടി കെ എ നായർ എന്നിവരോടൊക്കെ അടുത്ത ബന്ധം സ്ഥാപിച്ചു.
2010ൽ ഗവെർന്മെന്റ് സെർവിസിൽ നിന്നും സ്വയം വിരമിച്ച് തൃശ്ശൂരിൽ ശോഭ ഡെവലപ്പേഴ്സിന്റെ CSR പദ്ധതിയുടെ എഡ്യൂക്കേഷൻ കൺസൽറ്റന്റ് ആയി ചുമതല ഏറ്റെടുത്തു. ICON എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ഗവണ്മെന്റ് സ്കൂളിലെ ക്ലാസ് 8-ലെ മലയാളം മീഡിയം കുട്ടികളെ ഒരുവർഷത്തെ പരിശീലനം കൊണ്ട് ലോക നിലവാരത്തിലുള്ള ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ നിലയിലേക്കു യർത്തി. പത്ത് വർഷങ്ങൾക്കി പ്പുറം അന്നത്തെ കുട്ടികളിൽ പലരും ഉന്നത വിദ്യാഭ്യാസവും കഴിഞ്ഞു ജോലി നേടിയിട്ടുണ്ട്, അവരിൽ പലരും ഇന്നും കോൺടാക്ട് ചെയ്യുന്നു.
തുടർന്ന് പയ്യന്നൂരിൽ ആരംഭിച്ച ശ്രീ നാരായണ ഗുരു എഞ്ചിനീയറിംഗ് കോളേജിന്റെ എക്സിക്കുട്ടീവ് ഡയരക്ടറായി തന്റെ പഴയ തട്ടകമായ പയ്യന്നൂരിലെത്തി. SNGECT യെ ബാലാരിഷ്ടതകൾ മാറ്റിയെടുത്ത് മികവുറ്റ സ്ഥാപനമാക്കി മാറ്റുന്നതിൽ DrTPS എന്ന അദ്ധ്യാപകൻ വിജയം കൈവരിച്ചു. അതിനിടെ പെരിയയിൽ പ്രവാസി സുഹൃത്തുകൾ ചേർന്ന് തുടങ്ങാനിരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗാർഡിയൻ ഇന്റർ നാഷണൽ സ്കൂളിൻന്റെ ചെയർമാനായി സ്കൂളിന്റെ രൂപകൽപനയും സിലബസ്സും പഠന ക്രമവും രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.
ജവഹർലാൽ നെഹ്റു ടെക്നിക്കൽ സർവ്വകലാശാല യുടെ കീഴിൽ മാനേജ്മെന്റ് (MBA) മേധാവിയും പ്രൊഫസറുമായും K L യൂണിവേർസിറ്റിയിൽ ഗണിതശാസ്ത്ര പ്രഫസറായും 2020 അവസാനം വരെയൊക്കെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ പഠിപ്പിച്ചു. വിവിധ യൂണിവേഴ്‌സിറ്റിക ളിൽ, വിത്യസ്ത MNC കമ്പനികളിൽ ഒക്കെയായി ഇന്ത്യയിലും പുറത്തും ആയിരക്കണക്കിന് സ്ഥാപനങ്ങ ളിൽ എട്ട് ലക്ഷത്തിലധികം കുട്ടികളും ആറ് ലക്ഷത്തിലധികം ഫാക്കൽറ്റിസും/പ്രൊഫെഷണലുകളും DrTPSന്റെ ക്ലാസുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്.
അദ്ധ്യാപന മേഖലയിൽ DrTPS കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ വൈവിധ്യം നിറഞ്ഞതാണ്. സങ്കീർണ്ണ മാനസീക പ്രശ്നങ്ങളിൽ ഉഴലുന്ന വിദ്യാർത്ഥികൾക്കായി ലൈഫ് മെന്ററിംഗ്, കരിയർ കൗൺസലിംഗ്, ടാർജറ്റ് സിവിൽ സർവീസസ്, മോട്ടിവേഷൻ, സത്‌സംഗം, ഇന്ത്യയിലും വിദേശത്തുമായി അവധി ദിന ക്യാമ്പുകൾ, ഭഗവത് ഗീത ക്ലാസ്സുകൾ, ആദ്ധ്യാത്മീക പ0ന ശിബിരങ്ങൾ, സർവ്വകലാശാല കളിലും കോളേജിലും നടത്തുന്ന മുഴുവൻ ദിവസ വാക്ക് വിത്ത് സ്കോളർ ക്ലാസ്സുകൾ, രാജ്യത്തെ പ്രീമിയർ സർവ്വകലാശാലകളിലും സ്ഥാപനങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും മാനേജ്മെൻറിലും പ്രഭാഷണങ്ങൾ അങ്ങിനെ നീണ്ടു പോകുന്നു DrTPS എന്ന അദ്ധ്യാപക ന്റെ പ്രവർത്തനമേഖലകൾ.
കോവിഡ് അടച്ചിടലുകൾക്ക് മുമ്പ് നടുവിൽ ഗ്രാമത്തിൽ നടത്താറുള്ള ജ്ഞാനം ക്യാമ്പുകളിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി എത്തിപ്പെടാറുള്ള നൂറുകണക്കിന് വിദ്യാർത്ഥികളും മുതിർന്നവരും ഗുരുകുല ശിക്ഷാ രീതിയിൽ ആ ഗ്രാമവിശുദ്ധിയിൽ നേടുന്ന അറിവുകൾ മറ്റൊരു സർവ്വകലാശാലക്കും നൽകാൻ കഴിയാത്തവയായിരുന്നു. അതുപോലെ ഗൾഫ് മേഖലയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ത്യൻ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പുകൾ നമ്മുടെ സംസ്കാരത്തിന്റെ പാരമ്പര്യത്തിന്റെ ശാസ്ത്രത്തിന്റെ മേഖലകളിലൂടെയുള്ള തീർത്ഥയാത്രകളായിരുന്നു എന്ന് പങ്കെടുത്ത കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. ലഭിക്കുന്ന അറിവിന്റെ മൊഴിമുത്തുകൾ അവരിൽ ആത്മവിശ്വാസവും അറിവും പകരുന്നവയായിരുന്നു.
അമേരിക്കയിലും അരുണാചൽ പ്രാദേശിലടക്കം ഇന്ത്യയിലെ പല ഭാഗങ്ങളിലും, ഇപ്പോൾ താമസിക്കുന്ന ഹൈദരാബാദിലും ഒട്ടനവധി ഇത്തരം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതലായി ചോദ്യങ്ങൾ ചോദിക്കാനുള്ള കുട്ടികളുടെ താൽപര്യം ക്ലാസ്സുകളെ കൂടുതൽ സജീവമാക്കുമ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന ക്യാമ്പുകളിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള നമ്മുടെ കുട്ടികളുടെ വിമുഖത പലപ്പോഴും കൂടുതൽ അറിവു നേടാനുള്ള അവസരം നഷ്ടപ്പെടുത്തുന്ന തായും DrTPS നിരീക്ഷിക്കുന്നു.
।gniting Dreams of Young Minds എന്ന പ്രസ്ഥാനത്തിന്റെ ചീഫ് റിസർച്ച് ഓഫീസർ ആയ DrTPS ഇന്ത്യയുടെ ശാസ്ത്ര വളർച്ചയുടേ യും സംസ്കാരത്തിന്റെയും അവബോധം IIT,NIT, IIM, IlST, തുടങ്ങിയ സെന്റർ ഫോർ എക്സലൻസ് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികളുമായും നൂറിലധികം മറ്റു രാജ്യങ്ങളിലും എത്തിച്ചു. സ്വന്തം ട്രസ്റ്റ് ആയ ശിക്ഷയുടെ ഇപ്പോഴത്തെ What India Needs എന്ന വിഷയത്തിലും തുടർച്ചയായി ഓൺലൈൻ സംവാദങ്ങളും സംഘടിപ്പിക്കുന്നു. അമൃത ടിവി യിലെ ആദ്ധ്യാത്മീക സംവാദങ്ങളിലും ശ്രേഷ്ഠ ഭാരതം പരിപാടികളിലും ഡോ ടി.പി ശശികുമാർ പ്രേക്ഷകർക്ക് സുപരിചിതനാണ്. നാലായിരത്തിലധികം ക്ലാസ്സുകൾ വിവിധ വിഷയങ്ങളെ അധികരിച്ച് യൂട്യൂബിൽ DrTPS ന്റെതായിട്ടുണ്ട് (https://www.youtube.com/c/DrTPSASIKUMAR).
ആത്മസമർപ്പണമാണ് ഒരു അദ്ധ്യാപകനെ ആചാര്യനാക്കി ഉയർത്തുന്നത്. അറിവു പകർന്നു നൽകുന്നതിലൂടെ ഒരു തലമുറക്ക് ദിശാബോധം നൽകുന്ന ആചാര്യനായി അനേകായിരം ശിഷ്യ മനസ്സുകളിൽ ഇടം നേടിക്കഴിഞ്ഞു. ഇതിനൊക്കെ ഇടം കിട്ടിയത് മഹാന്മാരായ ഗുരുക്കന്മാരുടെ സാമീപ്യവും ആശിർവാദവും, സുഹൃത്തുക്കളുടെയും കൂടെ പഠിച്ചവരുടെയും കൂടെയുള്ള സംവാദത്തിൽ കിട്ടിയ തിരുത്തലുകളും, യാത്രയിലൂടെ യുള്ള അനുഭവവും ഒക്കെ ആണെന്ന് ഇടയ്ക്കിടയ്ക്ക് തന്റെ കുട്ടികളെ ഓർമിപ്പിക്കും. മഹാമണ്ഡലേശ്വർ സ്വാമി രാമ - വേദഭാരതി പാരമ്പര്യത്തിൽ ഹിമാലയൻ മെഡിറ്റേഷൻ മാസ്റ്റർ പദവി നേടിയ ഏക മലയാളിയാണ്. ബ്രഹ്മശ്രീ കെപിസി അനുജൻ ഭട്ടതിരിപ്പാടിന് സ്വന്തം മകനെപോലെയായിരുന്നു - കൈലാസ യാത്രയിലൊക്കെ അവർ കൂടെയായിരുന്നു. പയ്യന്നുർ കേശവൻ ആചാരി ശിഷ്യനായി അംഗീകരിച്ചത് ജ്യോതിഷത്തിലും വസ്തുവിലും പ്രാവീണ്യം തെളിയിച്ചതിനാലാണ്. നിത്യ ചൈതന്യ യതിയുടെ ഏകലവ്യ ശിഷ്യനാണ്, റിക്കി, പ്രാണിക്ക് Healings, ഫ്ലവർ - കളർ - മ്യൂസിക് തെറാപ്പി, ഹിപ്നോട്ടിസം, യോഗ, കളരി, തുടങ്ങി പല വിഷയങ്ങളും പലരുടെയും കൂടെ പരിചരണത്തി ലൂടെ പഠിച്ചെടുത്തു.
എഡ്യൂക്കേഷൻ, ഇമോഷണൽ ഇന്റലിജൻസ്, UPSC-IAS ഗൈഡ്, റൈസിംഗ് ഓഫ് ഇന്ത്യ, മേക്കേഴ്‌സ് ഓഫ് ഇന്ത്യ, LIFE made simple, Life of LOVE, Rhythm of LIFE
എന്നിങ്ങിനെ നിരവധി പുസ്‌തകങ്ങൾ, അനവധി ബ്ലോഗുകൾ എന്നിവ DrTPS ന്റെ രചനാപാടവവും ദാര്ശനികതയും എഴുത്തിലും കവിതയിലും എടുത്തു കാട്ടുന്നു. റേഡിയോ പ്രോഗ്രാമിലൂടെ നമ്മുടെ രമേശ് പയ്യന്നൂരുമായി ചേർന്ന് ഗൾഫിൽ ശാസ്ത്ര കൗതുകം തുടങ്ങി അനവധി പ്രോഗ്രാമുകളും മറ്റുപല TV - Radio - Press - മാധ്യമങ്ങളിലും TEDx സ്പീക്കർ കൂടി ആയ DrTPSനെ ഇടയ്ക്കിടെ കാണാം. രണ്ടു തവണ ഇന്ത്യൻ - അമേരിക്കൻ ഗ്രൂപ്പിന് ശ്രീമദ് ഭഗവദ് ഗീത പഠിപ്പിച്ച അനുഭവവുമായി ഇപ്പോൾ United Nations NGO Representative - YOGA Brotherhood and Interfaith Community സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഗീത ആചാര്യനാണ്.
ISRO യുടെ ഭാഗമായ ഹൈദരാബാദിലെ Advanced Data Processing Research Institute ഡയരക്ടർ ആയ Dr.പി.വി.രാധാദേവിയാണ് ഭാര്യ. ഡബ്ലിനിൽ സോഷ്യൽ സയൻസിൽ പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്ന Dr.ഹരികൃഷ്ണനും അമേരിക്കയിൽ ന്യൂക്ലിയർ scientist ആയ Dr.യദുകൃഷ്ണനും മക്കളാണ്. പരേതനായ പ്രൊഫ.ടി.പി.ശ്രീധരൻ മാസ്റ്റർ, റിട്ടയർഡ് പ്രധാന അദ്ധ്യാപകൻ ടി.പി.ബാലകൃഷ്ണൻ, ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ നിന്നും വിരമിച്ച Dr. ടി.പി.നാരായണൻ കുട്ടി എന്നിവർ സഹോദരന്മാരുമാണ്, മൂന്ന് സഹോദരിമാരും മണി, നളിനി, ഇന്ദിര.
തന്റെ അദ്ധ്യാപന തപസ്യ തുടരുന്ന ഡോ. ടി.പി.ശശികുമാറിന് പയ്യന്നൂർ ഡയറീസിന്റെ ആശംസകൾ അറിയിക്കുന്നു. അംഗങ്ങൾക്ക് ശശികുമാറിനെ ഇ മെയിൽ വഴിയോ വാട്സ് ആപ്പ് വഴിയോ ബന്ധപ്പെട്ട് ഉപദേശങ്ങൾ തേടാവുന്നത്. (www.drtps-shiksha.in, drtpsasikumar@gmail.com, +919447437948)
സമ്പാദനം: ശ്രീധരൻ.കെ.പി. 944743646
പയ്യന്നൂർ ഡയറീസിൽ ജോയിൻ ചെയ്യാൻ https://www.facebook.com/groups/480681612571901/?ref=share
No comments:
Post a Comment